Type Here to Get Search Results !

Bottom Ad

ബലിപെരുന്നാള്‍ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

കാസര്‍കോട് (www.evisionnews.co): ബലിപെരുന്നാള്‍ ദിവസം കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. മേല്‍പറമ്പ് തങ്ങള്‍ മന്‍സിലില്‍ അബ്ബാസിന്റെ മകന്‍ നൗഫലി (32)ന്റെ മൃതദേഹമാണ് അമ്മാവനായ മേല്‍പറമ്പിലെ ഇമ്പിച്ചിക്കോയ തങ്ങളുടെ വീട്ടിന് സമീപത്തെ കിണറ്റില്‍ വ്യാഴാഴ്ച വൈകിട്ടോടെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ബലിപെരുന്നാള്‍ ദിവസം രാവിലെ പള്ളിയില്‍ നിന്ന് വീട്ടിലെത്തിയ ശേഷം വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും മറ്റുംചെയ്ത ശേഷം രാത്രി 8.30മണിയോടെ പുറത്തിറങ്ങിയതായിരുന്നു. തുടര്‍ന്ന് മേല്‍പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad