Type Here to Get Search Results !

Bottom Ad

പക്ഷിക്കൂട്ടം ഇടിച്ച് വിമാനം തകരാറിലായി: ചോളപാടത്ത് സുരക്ഷിതമായിറക്കി


വിദേശം (www.evisionnews.co): റഷ്യയില്‍ പക്ഷിക്കൂട്ടം ഇടിച്ച് സാങ്കേതിക തകരാര്‍ സംഭവിച്ച യാത്രാ വിമാനം സാഹസികമായി ചോളപ്പാടത്ത് ഇടിച്ചിറക്കി. മോസ്‌കോയുടെ തെക്ക്-കിഴക്കന്‍ പാടത്താണ് 233 യാത്രക്കാരുമായി പറന്നുയര്‍ന്ന യൂറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 321വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തിയത്. അപകടഘട്ടത്തിലും മനസാന്നിദ്ധ്യം കൈവിടാതെ വിമാനം സുരക്ഷിതമായി ഇറക്കിയ പൈലറ്റിന് ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്ന് അഭിനന്ദന സന്ദേശങ്ങളുടെ പ്രവാഹമാണ്.

സംഭവത്തില്‍ അഞ്ചുകുട്ടികള്‍ അടക്കം 23പേര്‍ക്ക് പരിക്കേറ്റു. സുകോവ്‌സ്‌കി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനാണ് സംഭവം. റണ്‍വേയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള പാടത്താണ് വിമാനം ഇടിച്ചിറക്കിയത്. ക്രിമിയയിലെ സിംഫ്രപാലിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍ റണ്‍വേയിലേക്ക് പറന്നടുത്ത കടല്‍ കാക്ക കൂട്ടം വിമാന എന്‍ജിനില്‍ കുടുങ്ങുകയായിരുന്നു. അപകടംനടന്ന ഉടന്‍ തന്നെ വിമാനത്തിന് ഉലച്ചില്‍ അനുഭവപ്പെട്ടെന്നും ഒരു ഭാഗത്തെ വിളക്കുകള്‍ അണഞ്ഞെന്നും യാത്രക്കാര്‍ പറഞ്ഞു. പക്ഷി ഇടിച്ചയുടന്‍ തന്നെ വിമാനത്തിനകത്ത് കരിഞ്ഞമണം അനുഭവപ്പെട്ടെന്നും യാത്രക്കാര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad