കാസര്‍കോട് (www.evisionnews.co): സി.പി.എം നേതാവ് അഡ്മിനായ വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പ്രചരിച്ചത് മുളിയാറിലെ പാര്‍ട്ടിഘടകത്തില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. സി.പി.എമ്മിന്റെ പ്രാദേശിക ഭാരവാഹി അഡ്മിനായ വോയ്സ് ഓഫ് ബോവിക്കാനം എന്ന എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് അശ്ലീല വീഡിയോ വ്യാപകമായി പ്രചരിച്ചത്. വീഡിയോ പ്രചരിച്ചതോടെ അംഗങ്ങള്‍ ഗ്രൂപ്പില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കൊഴിഞ്ഞു പോയി. ഇതിന് പിന്നാലെ ഗ്രൂപ്പിന് പുറത്തും അണികള്‍ക്കിടയില്‍ വലിയ തോതില്‍ പ്രതിഷേധത്തിന് വഴിവെച്ചു.
ഇതിനു മുമ്പും ഇത്തരത്തില്‍ അശ്ലീല വീഡിയോ ഇതേഗ്രൂപ്പില്‍ പ്രചരിപ്പിച്ചിരുന്നു. നിരവധി സ്ത്രീകളായ പാര്‍ട്ടി പ്രവര്‍ത്തകരും ഈഗ്രൂപ്പില്‍ അംഗങ്ങളാണ്. ഇതു പാര്‍ട്ടിക്കകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും. മുളിയാറില്‍ സി.പി.എമ്മിനകത്ത് ഒന്നിലധികം ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. ഒരു ഗ്രൂപ്പിന്റെ സജീവ പ്രവര്‍ത്തകനാണ് കോണ്‍ട്രാക്ടര്‍ കൂടിയായ ഈ ഭാരവാഹി. ഔദ്യോഗികപക്ഷം ഇതേകുറിച്ച് നടപടി ആവശ്യപ്പെടുമെന്നാണ് പുറത്തുവരുന്ന വിവരം.

Post a Comment
0 Comments