Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ മുസ്ലിം ലീഗ് സ്വീകരണ പരിപാടിക്കിടെ സംഘര്‍ഷം: കേസില്‍ വിചാരണ തുടങ്ങി


കാസര്‍കോട് (www.evisionnews.co): 2009ല്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നല്‍കിയ സ്വീകരത്തിനിടയിലുണ്ടായ സംഘര്‍ഷത്തിനിടെ പോലീസിനെ അക്രമിച്ചുവെന്ന കേസിന്റെ വിചാരണ അഡീഷണല്‍ ജില്ലാ സെഷന്‍സ് (മൂന്നു) കോടതിയില്‍ ആരംഭിച്ചു. കാഞ്ഞങ്ങാട്, ചെറുവത്തൂര്‍ പ്രദേശങ്ങളില്‍പെട്ട ടി.എം സമീര്‍, സജീര്‍, റഷീദ്, നൗഷാദ്, നവാസ്, മുഹമ്മദ് റഷീദ്, റമീസ്, താഹ, ഷംസുദ്ദീന്‍, അര്‍ഷാദ്, യാസര്‍, മുഹമ്മദ് കുഞ്ഞി, സൈനുദ്ദീന്‍, അബ്ദുല്ല, മുസ്തഫ, സത്താര്‍, ആരിഫ്, ഉബൈദ്, ഇര്‍ഫാന്‍, നൗഷാദ് തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. 29-ാം പ്രതി എം.ടി.പി സത്താര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

47പേര്‍ക്കെതിരെയാണ് കേസ്. ഇതില്‍ 23പേരുടെ വിചാരണയാണ് ആരംഭിച്ചത്. മൈനറായ അഞ്ചു പ്രതികളുടെ വിചാരണ ജൂവനൈല്‍ കോടതിയിലേക്ക് മാറ്റിയിരുന്നു. കേസില്‍ 147 സാക്ഷികളാണ് ഉള്ളത്. 2009 നവംബര്‍ 15ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. സ്വീകരണ ചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അന്നത്തെ എസ്.പി രാംദാസ് പോത്തന്റെ വെടിവെപ്പില്‍ കൈതക്കാട് സ്വദേശിയായ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad