കാസര്‍കോട് (www.evisionnews.co): രാജ്യത്തിന്റെ എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യ ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ റവന്യു- ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ദേശീയപതാക ഉയര്‍ത്തി. മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. മാര്‍ച്ച് പാസ്റ്റിന് മുമ്പ് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവര്‍ പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, എം രാജഗോപാലന്‍,ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.എ ജലീല്‍, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞി, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, സബ് കളക്ടര്‍ അരുണ്‍ കെ. വിജയന്‍, ജില്ലാ സ്പാര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്മാന്‍, ജനപ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍ പൊതുജനങ്ങള്‍ പങ്കെടുത്തു.

Post a Comment
0 Comments