കേരളം (www.evisionnews.co): ലഷ്‌കര്‍ ഇ തൊയിബ ഭീകരര്‍ തമിഴ്‌നാട്ടില്‍ എത്തിയെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരുന്നു. ലഷ്‌കറുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഒരു യുവതിയെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംസ്ഥാനത്ത് ഏഴോളംപേര്‍ നിരീക്ഷണത്തിലാണ്.
വേളാങ്കണി ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ഭീകരര്‍ക്ക് ശ്രീലങ്കയില്‍ നിന്ന് ബോട്ടുമാര്‍ഗം തമിഴ്‌നാട്ടിലെത്താന്‍ സഹായം ചെയ്ത തൃശ്ശൂര്‍ സ്വദേശിക്കൊപ്പമെത്തിയ യുവതിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിക്ക് ലഷ്‌കര്‍ സംഘവുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് ചോദ്യം ചെയ്തത്.
ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്ത യുവതിയെ എന്‍.ഐ.എയ്ക്ക് കൈമാറിയെന്നും സൂചനയുണ്ട്. തൃശൂര്‍ മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമും പിടിയിലായ യുവതിയും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പുറത്തു വിട്ടിട്ടില്ല. തീവ്രവാദ ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ഏഴുപേര്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ജാഗ്രത തുടരുകയാണ്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മധുര മീനാക്ഷി, രാമേശ്വരം, തിരുവണ്ണാമലൈ തുടങ്ങിയ ക്ഷേത്രങ്ങളിലും, വേളാങ്കണ്ണി പള്ളിയിലും കൂടുതല്‍ സേനാംഗങ്ങളെ നിയോഗിച്ചു.

Post a Comment
0 Comments