Type Here to Get Search Results !

Bottom Ad

'അവിടെപ്പോയി ഇരിക്ക്': പൊതുവേദിയില്‍ സ്ത്രീയോട് രോഷാകുലനായി പിണറായി വിജയന്‍: വീഡിയോ ചര്‍ച്ചയാകുന്നു

'അവിടെപ്പോയി ഇരിക്ക്'; പൊതുവേദിയില്‍ വെച്ച് സ്ത്രീയോട് രോഷാകുലനാകുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍; വീഡിയോ ചര്‍ച്ചയാകുന്നുകണ്ണൂര്‍ (www.evisionnews.co): പൊതുവേദിയില്‍ തന്റെയടുത്തെത്തി വിമര്‍ശനം നടത്തിയ സ്ത്രീയോട് രോഷാകുലനാകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളോടു വിനയാന്വിതരാകണമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ ഇന്നലെത്തന്നെയാണ് ഈ സംഭവമെന്നത് സി.പി.എമ്മിന് തലവേദനയാകുകയാണ്.

മഴക്കെടുതിക്കിടെ രക്ഷാപ്രവര്‍ത്തനത്തില്‍ മികച്ച സേവനം നടത്തിയവരെ ആദരിക്കാനായി കണ്ണൂരില്‍ ജില്ലാ ഭരണകൂടം നടത്തിയ ചടങ്ങിനിടെയാണ് സംഭവം. മുഖ്യമന്ത്രിയായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍. മുഖ്യമന്ത്രി വേദിയില്‍ എത്തിയതോടെ സദസില്‍ നിന്ന് സ്ത്രീ വേദിയിലേക്കു കയറിച്ചെന്ന് അദ്ദേഹത്തിനു കൈകൊടുത്തു സംസാരിക്കുകയായിരുന്നു. സ്ത്രീ പറയുന്നത് വീഡിയോയില്‍ വ്യക്തമല്ലെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാം എന്നു മുഖ്യമന്ത്രി പറയുന്നുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad