Type Here to Get Search Results !

Bottom Ad

യു.എ.ഇയുടെ പരമോന്നത പുരസ്‌ക്കാരം മോദിക്ക് സമ്മാനിച്ചു



ദേശീയം (www.evisionnews.co): യു.എ.ഇയുടെ പരമോന്നത പുരസ്‌ക്കാരമായ ഓര്‍ഡര്‍ ഓഫ് സായിദ് പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. അബുദാബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ ഉപ സര്‍വ സൈന്യാധിപന്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനാണ് പുരസ്‌കാരം നല്‍കിയത്. കൊട്ടാരത്തില്‍ ഇരുവരും ചേര്‍ന്ന് കൂടിക്കാഴ്ച നടത്തി.

രാജ്യത്തെ പരമോന്നത പുരസ്‌കാരം മോദിക്ക് നല്‍കുമെന്ന് യു.എ.ഇ സര്‍ക്കാര്‍ എപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു.റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, എലിസബത്ത് രാജ്ഞി, ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിംഗ് എന്നിവരുള്‍പ്പെടെ നിരവധി ലോക നേതാക്കള്‍ക്ക് നേരത്തെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.യു.എ.ഇ ഓര്‍ഡര്‍ ഓഫ് സായിദ് നല്‍കി ആദരിക്കുന്ന 16മത്തെ രാഷ്ടനേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

യു.എ.ഇയിലെ ഇന്ത്യന്‍ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സ്റ്റാമ്പിന്റെ പ്രകാശനവും കൊട്ടാരത്തില്‍ നടന്നു. നേരത്തേ ഇന്ത്യന്‍ ഡിജിറ്റല്‍ പേമെന്റ് ഗേറ്റ് വേയായ റൂപേയുടെ കാര്‍ഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad