
ദേശീയം (www.evisionnews.co): ഓണ്‍ലൈന്‍ തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തി ഫേസ് ബുക്ക് പോസ്റ്റ്. വിലക്കിഴിവെന്ന പേരില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ നടത്തുന്ന തട്ടിപ്പാണ് കെ.സി രാംനാഥ് മേനോന്‍ എന്നയാള്‍ തുറന്നുകാട്ടുന്നത്. ഓഫര്‍ കണ്ട് ഓണ്‍ലൈനില്‍ പവര്‍ബാങ്ക് ആണ് രാംനാഥ് ഓര്‍ഡര്‍ ചെയ്തത്. ചാര്‍ജ് തീര്‍ന്ന പഴയ ബാറ്ററിയില്‍ കണക്ട് ചെയ്ത നിലയിലായിരുന്നു പവര്‍ബാങ്ക്. സംശയം തോന്നി അഴിച്ചുനോക്കി. പവര്‍ബാങ്കിന്റെ ഭാരം ക്രമീകരിക്കാന്‍ ചെളി നിറച്ചുവെച്ചിരിക്കുന്നു.
899 രൂപക്ക് 32000 എംഎഎച്ച് പവര്‍ ബാങ്ക് എന്നായിരുന്നു ഓഫര്‍. പവര്‍ബാങ്കിന്റെ ചിത്രങ്ങള്‍ രാംനാഥ് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പ് ഇങ്ങനെ: No. one online തട്ടിപ്പ്. നിങ്ങളുടെ നമ്പറിലേക്കെല്ലാം ഇത്തരം സന്ദേശം വന്നിരിക്കാം, വെറും 899 രൂപക്ക് 32000 mah power bank എന്നും പറഞ്ഞു Amazon, ഇനിയാരെങ്കിലും ഓര്‍ഡര്‍ കൊടുക്കാതിരിക്കുക, കൊടുത്തവര്‍, സാധനവുമായി വരുന്നവരെ സൂക്ഷിക്കുക, ഓപ്പണ്‍ ഡെലിവറിയില്ലെന്നു പറഞ്ഞാണ് ഇവര്‍ ആളുടെ കയ്യില്‍ ഈ സാധനം പിടിപ്പിക്കുന്നത്, അവരെ പിടിക്കുക. ചാര്‍ജ് തീര്‍ന്ന പഴയ ബാറ്ററിയില്‍ കണക്ട് ചെയ്തുവരുന്ന ഈ power ബാങ്കില്‍ ചളിനിറച്ചു വെയ്റ്റ് അട്‌ജെസ്റ്റ് ചെയ്താണ് അത്ഭുതം. സംശയിച്ചു അഴിച്ചു നോക്കിയപ്പോള്‍ ആണ് തട്ടിപ്പ് മനസ്സിലാകുന്നത്. ഇവരെ ശ്രദ്ധിക്കുക.
Post a Comment
0 Comments