Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അന്തരിച്ചു

കാസര്‍കോട് (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എരിയാല്‍ കുറുവയല്‍ ക്ഷേത്രത്തിന് സമീപത്തെ ശങ്കര്‍ നായിക് (80) അന്തരിച്ചു. കോണ്‍ഗ്രസ് നേതാവായിരുന്നു. നേരത്തെ മംഗലാപുരം ആശുപത്രിയിലും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.45മണിയോടെയായിരുന്നു അന്ത്യം. ഭാര്യ: ഗിരിജ. മക്കള്‍: പ്രമോദ്, രാജേഷ്, പ്രസാദ്, സുധ, സുജയ, ശോഭ. സംസ്‌കാരം വൈകിട്ട് മൂന്നുമണിക്ക്.

Post a Comment

0 Comments

Top Post Ad

Below Post Ad