കാസര്‍കോട് (www.evisionnews.co): കേരളത്തിലെ പ്രളയ ബാധിതരായവര്‍ക്കുള്ള പ്രാര്‍ത്ഥന സംഗമത്തോടെ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ ഫ്രീഡം സ്‌ക്വയര്‍ സമാപിച്ചു. ള്ളിയത്തടുക്കയില്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു.
കേരളത്തെ പുനര്‍നിര്‍മിക്കുന്ന പ്രവര്‍ത്തനത്തിനുള്ള തുടക്കമാവണം ഈ സ്വാതന്ത്ര്യ ദിനമെന്നും മതത്തിന്റെ പേരില്‍ വിവേചനമുണ്ടാക്കാതെ സര്‍വരും സമഭാവനയോടെ കഴിയുന്ന സാമുഹികമായ ജീവിതാവസ്ഥയ്ക്ക് നാം ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മേഖല വൈസ് പ്രസിഡന്റ് അഷ്‌റഫ് ഹിദായത്ത് നഗര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജാബിര്‍ ഹുദവി ചാനടുക്കം മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി എം.എ. ഖലീല്‍ മുട്ടത്തോടി, സുഹൈല്‍ ഫൈസി കമ്പാര്‍. ഇര്‍ഷാദ് ഹുദവി ബെദിര,ജംഷീര്‍ കടവത്ത്.ഹനീഫ് മൗലവി ഉളിയത്തടുക്ക, അബു ഉളിയത്തടുക്ക, ജലീല്‍ ഹിദായത്ത നഗര്‍, സാലിം ബെദിര്‍, സുലൈമാന്‍ മൗലവി,റഫീഖ് ഹാജി കമ്പാര്‍, യാസര്‍ ഹുദവി ചൂരി, മുസ്തഫ പുളിക്കൂര്‍, ജാഫര്‍ ഹുദവി, അബ്ദുല്ല ഫൈസി കുഞ്ചാര്‍, ഹക്കീം അറന്തോട് ,മുനാസിര്‍ ഹിദായത്ത് നഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment
0 Comments