Type Here to Get Search Results !

Bottom Ad

ഡോ. അരുണ്‍റാമിനെ മര്‍ദിച്ച സംഭവം: ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച കൂട്ടഅവധിയില്‍


കാസര്‍കോട് (www.evisionnews.co): ഡോ. അരുണ്‍റാമിനെ മര്‍ദിച്ചവരെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തിങ്കളാഴ്ച കൂട്ടഅവധിയെടുക്കുമെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ബ്രാഞ്ച് കമ്മിറ്റി അറിയിച്ചു. അന്നേ ദിവസം അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കും. സംഭവത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തിപ്പെടുത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

കുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന പനയാല്‍ പെരിയടുക്കയിലെ റാഷിദിന്റെ ഭാര്യ റംസീനയുടെ പരാതിയില്‍ ഡോ. അരുണ്‍ റാമിനെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. ആഗസ്ത്് 20ന് കുട്ടിയുടെ ചികിത്സക്കായി ആശുപത്രിയിലെത്തിയപ്പോള്‍ ചികിത്സ നിഷേധിക്കുകയും ഡോക്ടര്‍ അസഭ്യം പറയുകയും തള്ളിയിടുകയും ചെയ്തതായാണ് പരാതി.

Post a Comment

0 Comments

Top Post Ad

Below Post Ad