കാസര്‍കോട് (www.evisionnews.co): എടനീര്‍ ബയറമൂലയിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിന് നേരെ അക്രമം. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അക്രമമെന്ന് സംശയിക്കുന്നു. അക്രമത്തില്‍ ഓഫീസിന്റെ ഇരുഭാഗങ്ങളിലെയും ജനലുകളുടെ ചില്ലുകള്‍ പൊട്ടിയനിലയിലാണ്. രണ്ടുവര്‍ഷം മുമ്പും ഇതേ ഓഫീസിന് നേരെ അക്രമമുണ്ടായിരുന്നു. സംഭവം സംബന്ധിച്ച് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് എ. സനോജ് അറിയിച്ചു.

Post a Comment
0 Comments