ദേശീയം (www.evisionnews.co): മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ഷിര്‍പൂരിലുള്ള കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 20പേര്‍ മരിച്ചു. അപകടത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.നൂറോളം പേര്‍ ഫാക്ടറിക്കകത്ത് കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘത്തെ രക്ഷാ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്. കെമിക്കല്‍ ഫാക്ടറിയുടെ ബോയിലര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ഫാക്ടറിയില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. അഗ്നിശമന സേനകളുടെ അഞ്ച് യൂണിറ്റുകള്‍ക്കൊപ്പം ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ കീഴിലുള്ള സ്ഥലത്താണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. അത്യുഗ്ര ശബ്ദത്തോടെയായിരുന്നു സ്‌ഫോടനം. സമീപ ഗ്രാമങ്ങളില്‍ പോലും ഇത് മൂലം കുലുക്കം അനുഭവപെട്ടു. മുംബയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ഫാക്ടറി.

Post a Comment
0 Comments