Type Here to Get Search Results !

Bottom Ad

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ മോട്ടോര്‍ വാഹന നിയമം കേരളത്തില്‍ നാളെ മുതല്‍ പ്രബല്യത്തില്‍

തിരുവനന്തപുരം (www.evisionnews.co): കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മോട്ടോര്‍ വാഹന (ഭേദഗതി) നിയമം സെപ്തംബര്‍ മുതല്‍ സംസ്ഥാനത്ത് പ്രബല്യത്തിലാവുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിയോജിപ്പുകള്‍ പരിഗണിക്കാതെയാണ് നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും പിഴ അടയക്കാത്തവരുടെ വാഹനം പിടിച്ചെടുക്കുകയേ മാര്‍ഗ്ഗം ഉളളു എന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിക്കുകയാണെങ്കില്‍ നിലവിലുള്ള പിഴയായ 100രൂപയ്ക്ക് പകരം 1000രൂപ പിഴയിനത്തില്‍ ഒടുക്കേണ്ടിവരും. ഇരുചക്ര വാഹനങ്ങളുടെ പുറകില്‍ ഇരിക്കുന്നവരും ഹെല്‍മെറ്റ് ധരിക്കണം. അമിത വേഗത, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം, സിഗ്നല്‍ തെറ്റിച്ച് വാഹനം ഓടിക്കുക, ഓവര്‍ടേക്കിംഗ് ലൈസെന്‍സ് ഇല്ലാതെ വാഹനം ഓടിക്കുക എന്നീ കുറ്റകൃതങ്ങള്‍ക്ക് 5000 രൂപയാണ് മിനിമം പിഴ. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ ആറു മാസം തടവും 10000 രൂപ പിഴയും ഇടാക്കും. പ്രായപൂര്‍ത്തിയാവാത്ത കുട്ടി വാഹനം ഓടിച്ചാല്‍ വാഹന ഉടമയായ രക്ഷിതാവിന് 25000രൂപ പിഴ ചുമത്തും. വാഹനത്തിന്റെ രജിസ്ട്രേഷന്‍ ഒരു വര്‍ഷം റദ്ദാക്കും. 

വാഹനത്തിന്റെ രൂപഘടന മാറ്റിയാല്‍ 5000രൂപ പിഴ ചുമത്തും. അമിത ഭാരം കയറ്റിയ ചരക്ക് വാഹനങ്ങള്‍ക്ക് 20000 ആണ് പിഴ. പിഴ ശിക്ഷക്ക് പുറമേ കുറ്റകൃത്യത്തില്‍ എര്‍പ്പെടുന്ന വ്യക്തി സാമൂഹ്യ സേവനം ചെയ്യുകയും ബോധവല്‍ക്കരണ ക്ളാസില്‍ പങ്കെടുക്കുകയും വേണം. നിയമം നടപ്പിലാക്കുന്നതിന് ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 30വര്‍ഷത്തിന് ശേഷമാണ് ഇത്തരത്തില്‍ വിപുലമായ ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ളത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad