Type Here to Get Search Results !

Bottom Ad

കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് : ഹക്കീം അജ്മല്‍ തളങ്കര പ്രസി, അഷ്ഫാഖ് തുരുത്തി ജന. സെക്ര


കാസര്‍കോട് (www.evisionnews.co): നേരിനായി സംഘടിക്കുക... നീതിക്കായി പോരാടുക.... എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് നടത്തിയ മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി പ്രതിനിധി സമ്മേളനവും കൗണ്‍സില്‍ മീറ്റും സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളനം മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. മുസ്്‌ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ്് വി.എം മുനീര്‍ പതാക ഉയര്‍ത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ അബൂബക്കറിനും ജില്ലാ വൈസ് പ്രസിഡന്റ്് ടി.ഇ അബ്ദുള്ള വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്കുമുള്ള ഉപഹാരങ്ങള്‍ നല്‍കി. 


യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് പ്രമേയ വിശദീകരണ പ്രഭാഷണം നടത്തി. എ.എം കടവത്ത്, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, ടി.ഡി. കബീര്‍, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ എല്‍.എ. മഹ്മൂദ് ഹാജി, ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ്, റഹ്മാന്‍ തൊട്ടാന്‍, ജലീല്‍ തുരുത്തി, റഹീം തുരുത്തി, ഫിറോസ് അടുക്കത്ത് ബയല്‍, പി.വി മൊയ്തീന്‍ കുഞ്ഞി കെ.കെ പുറം, റഷീദ് ഗസാലി, നജീബ് ചേരങ്കൈ, റഫീഖ് വിദ്യാനഗര്‍, എ.എച്ച് ഹബീബ് തുരുത്തി സംസാരിച്ചു. നൗഫല്‍ തായല്‍ നന്ദി പറഞ്ഞു.

കൗണ്‍സില്‍ മീറ്റ് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് ബെദിര, ദുബൈ കെ.എം.സി.സി ജില്ലാ സെക്രട്ടറി ഫൈസല്‍ മുഹ്‌സിന്‍, മുനിസിപ്പല്‍ ട്രഷറര്‍ ഹസന്‍ കുട്ടി പതിക്കുന്നില്‍, സെക്രട്ടറി ഹാരിസ് ബ്രദേര്‍സ്, ഇബ്രാഹിം ഖാസിയാറകം സംസാരിച്ചു. സിദ്ദീഖ് സന്തോഷ് നഗര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: ഹകീം അജ്മല്‍ തളങ്കര (പ്രസി), ജലീല്‍ തുരുത്തി, റഷീദ് ഗസാലി നഗര്‍, മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍ (വൈസ്. പ്രസി്), അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി (ജന. സെക്ര), അനസ് കണ്ടത്തില്‍, ബഷീര്‍ കടവത്ത്, ഖലീല്‍ ഷെയ്ഖ് കൊല്ലമ്പാടി (സെക്ര), ഫിറോസ് അട്ക്കത്ത് ബയല്‍ (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad