കാസര്‍കോട് (www.evisionnews.co): 2016ല്‍ വഴിയോര കച്ചവട സംരക്ഷണ നിയന്ത്രണ നിയമം പാസാക്കിയെങ്കിലും നഗരസഭകള്‍ ഭരിച്ചു കൊണ്ടിരിക്കുന്ന ഇടതു- വലതു ഭരണ സമിതികള്‍ വഴിയോര കച്ചവടക്കാരെ രണ്ടാം തര പൗരന്മാരായി കാണുകയും ഈനിയമം നടപ്പിലാക്കാന്‍ അലംഭാവം കാണിക്കുകയുമാണ് ചെയ്തത്. ഈ മേഖലയില്‍ ഉപജീവനം നടത്തുന്ന ഒരു വലിയ വിഭാഗം ആളുകള്‍ ഗ്രാമ പഞ്ചായത്തുകളുടെ പരിധികളില്‍ കച്ചവടം ചെയ്യുന്നവരായതിനാല്‍ ഗ്രാമപഞ്ചായത്തുകളില്‍ കൂടി ഈ നിയമം നടപ്പിലാക്കുവാന്‍ ശക്തമായ സമരപരിപാടികളുമായി എഫ്.ഐ.ടി.യു മുന്നോട്ടു പോകുകയാണ്. ഇതിന്റെ ഭാഗമായി കലക്ട്രേറ്റ് പടിക്കല്‍ നിരാഹാര സമരവും സെക്രട്ടറിയേറ്റ് മാര്‍ച്ചും സംഘടിപ്പിക്കുമെന്നും എഫ്.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം അറിയിച്ചു.

Post a Comment
0 Comments