അബുദാബി (www.evisionnews.co): എത്ര പ്രയാസങ്ങളും പ്രതിസന്ധികളും നേരിടുമ്പോഴും പ്രവാസികളുടെ നന്മനിറഞ്ഞ മനസുകള്‍ നാട്ടില്‍ നിറഞ്ഞുനില്‍ക്കുന്ന അനുഭവങ്ങളാണ് മതസ്ഥാപനങ്ങളുടെ വളര്‍ച്ചക്ക് പ്രചോദനമെന്ന് പുത്തിഗെ കളത്തൂര്‍ ഖാസി അക്കാദമി സെക്രട്ടറി ചേരാല്‍ ഉസ്താദ് സിറാജുദ്ദീന്‍ ഫൈസി അറന്തോട് അഭിപ്രായപ്പെട്ടു.
ഓരോ പ്രവാസിയും ജീവിതം നന്മനിറഞ്ഞ മാര്‍ഗത്തിലാക്കിയാല്‍ ഏതു പ്രതിസന്ധികളെയും നേരിടാനുള്ള കരുത്ത് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹ്രസ്വ സന്ദര്‍ശനത്തിന് അബുദാബിയിലെത്തിയ അദ്ദേഹത്തിന് അബുദാബി കളത്തൂര്‍ ഖാസി ബാവ മുസ്ലിയാര്‍ ഇസ്ലാമിക് അക്കാദമി കമ്മിറ്റി നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു.
അബുദാബി കമ്മിറ്റി പ്രസിഡന്റ് അസീസ് പെര്‍മുദെ അധ്യക്ഷത വഹിച്ചു. യു.കെ ഹക്കീം തങ്ങള്‍ ഉദ്യാവര്‍ ഉദ്ഘാടനം ചെയ്തു. യാക്കൂബ് മൗലവി പുത്തിഗെ, സെഡ്.എ മൊഗ്രാല്‍, പി.കെ അഷ്‌റഫ് ദേലംപാടി, യു.എം മുജീബ് മൊഗ്രാല്‍, അബ്ദുല്‍ റഹ്മാന്‍ കമ്പള ബായാര്‍, അഷ്‌റഫ് ബായാര്‍ പ്രസംഗിച്ചു. സക്കീര്‍ കമ്പാര്‍ സ്വാഗതവും ഫാറൂഖ് സീതാംഗോളി നന്ദിയും പറഞ്ഞു.

Post a Comment
0 Comments