Type Here to Get Search Results !

Bottom Ad

ചെമ്പരിക്ക ഖാസി കേസ്: സംസ്ഥാനത്തെ മറ്റു എം.പിമാരുമായി കൂടിയാലോചിച്ച് ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കും: എം.പി


ചെര്‍ക്കള (www.evisionnews.co): പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകത്തിന്റെ സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടുവരാന്‍ സംസ്ഥാനത്തെ മറ്റു 19 എം.പിമാരുമായി കൂടിയാലോചിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കുമെന്ന് എം.പി രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ചെര്‍ക്കള റെയ്ഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെര്‍ക്കളയില്‍ സംഘടിപ്പിച്ച സായാഹ്‌ന ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

ചടങ്ങില്‍ റെയിഞ്ച് പ്രസിഡന്റ് ഹംസ ഫൈസി അധ്യക്ഷത വഹിച്ചു. ചെര്‍ക്കള അഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള മുഖ്യപ്രഭാഷണം നടത്തി. ഖാസി താഖ അഹമ്മദ് അല്‍ അസ്ഹരി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ഇബ്രാഹിം ഖലീല്‍ ഹുദവി, സിദ്ദിഖ് നദ്‌വി ചേരൂര്‍, അഡ്വ: ബേവിഞ്ച അബ്ദുല്ല, മൂസാബി ചെര്‍ക്കള, സുബൈര്‍ അസ്ഹരി, മുനീര്‍ പൊടിപള്ളം, സ്വാലിഹ് ഫൈസി, മൊയ്തു മൗലവി ചെര്‍ക്കള, ലത്തീഫ് കൊല്ല്യ, അബൂബക്കര്‍ ഉദുമ, ഉബൈദുള്ള സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad