Type Here to Get Search Results !

Bottom Ad

ഉപ്പളയില്‍ ബസ് യാത്രക്കാരന്റെ കീശ മുറിച്ച് 29000 കവര്‍ന്നു

കാസര്‍കോട് (www.evisionnews.co): ഉപ്പളയില്‍ ബസ് യാത്രക്കാരന്റെ ട്രൗസറിന്റെ കീശ മുറിച്ച് 29,000 രൂപ കവര്‍ന്നു. പാച്ചാണി പേരൂരിലെ യൂസഫിന്റെ പണമാണ് കവര്‍ന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബന്തിയോട് നിന്ന് ഉപ്പളയിലേക്കുള്ള യാത്രക്കിടെയാണ് പണം കവര്‍ന്നത്. ബസ് നയാബസാറില്‍ എത്തിയപ്പോഴാണ് ട്രൗസറിന്റെ കീശ മുറിച്ച നിലയില്‍ ശ്രദ്ധയില്‍പെട്ടത്. ബാങ്കില്‍ അടക്കാനുള്ള പണമാണ് പോക്കറ്റടിക്ക് ഇരയായി നഷ്ടപെട്ടത്. യൂസഫിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാസര്‍കോട്- മംഗളൂരു റൂട്ടില്‍ ബസുകളില്‍ പോക്കറ്റടി സംഘം സജീവമാണ്. 

Post a Comment

0 Comments

Top Post Ad

Below Post Ad