കാസര്‍കോട് (www.evisionnews.co): ലോക്സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ഒക്ടോബറില്‍ നടക്കാന്‍ സാധ്യതയുള്ള മഞ്ചേശ്വരം ഉള്‍പ്പടെ ആറു നിയമസഭ ഉപതെരഞ്ഞെടുപ്പുകളും ഇരു മുന്നണികള്‍ക്കും ബി.ജെ.പിക്കും നിര്‍ണായകമാണ്. ആറിടത്തും എല്‍.ഡി.എഫിന് തന്നെയാണ് തെരഞ്ഞെടുപ്പ് വെല്ലുവിളിയാകുക. എന്നാല്‍ ഇതാദ്യമായി മൂന്നു മണ്ഡലങ്ങളില്‍ ബി.ജെ.പി വിജയമോ രണ്ടാം സ്ഥാനമോ പ്രതീക്ഷിക്കുന്നു എന്നത് രണ്ടുമുന്നണികളെയും ആശയക്കുഴപ്പത്തിലാക്കും.
മഞ്ചേശ്വരം, പാലാ, വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നത്. മഞ്ചേശ്വരത്ത് മുസ്ലിം ലീഗിലെ പി.ബി അബ്ദുല്‍ റസാഖിന്റെയും പാലായില്‍ കെ.എം മാണിയുടെയും മരണമാണ് ഉപ തെരഞ്ഞെടുപ്പിനിടയാക്കിയത്. വട്ടിയൂര്‍ക്കാവ്, കോന്നി, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലെ എം.എല്‍.എമാര്‍ ലോക്സഭയിലേക്ക് വിജയിച്ചതിനാലാണ് ഉപ തെരഞ്ഞെടുപ്പുകള്‍ വേണ്ടിവന്നത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്ക് മാത്രം അബ്ദുല്‍ റസാഖിനോട് (www.evisionnews.co)പരാജയപ്പെട്ട മഞ്ചേശ്വരം ബി.ജെ.പിക്ക് വിജയ പ്രതീക്ഷയുള്ള മണ്ഡലമെന്ന നിലയിലാണ് ശ്രദ്ധനേടുന്നത്. ഇത്തവണ സുരേന്ദ്രന്‍ മത്സരിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചനയെങ്കിലും മണ്ഡലം പിടിച്ചെടുക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.
1987 മുതല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളാണ് ഇവിടെ തുടര്‍ച്ചയായി രണ്ടാം സ്ഥാനത്ത് വന്നത്. 1982 വരെ സി.പി.ഐ വിജയിച്ച മണ്ഡലം 1987ല്‍ മുസ്ലിം ലീഗിലെ ചെര്‍ക്കളം അബ്ദുള്ള പിടിച്ചെടുക്കുകയായിരുന്നു. ഇതിനിടയില്‍ 2006ല്‍ സി.പി.എമ്മിലെ സി.എച്ച് കുഞ്ഞമ്പു ലീഗില്‍ നിന്ന് മണ്ഡലം പിടിച്ചെങ്കിലും 2011 മുതല്‍ വീണ്ടും ലീഗിന്റെ മണ്ഡലമായി. ഇവിടെ എല്‍.ഡി.എഫിന് വിജയം മാത്രമല്ല രണ്ടാം സ്ഥാനവും അത്ര എളുപ്പമല്ലെന്നാണ് ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പും തെളിച്ചത്. (www.evisionnews.co)അതേസമയം ലോക്സഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ പതിനായിരത്തിലേറെ ഭൂരിപക്ഷം നേടിയതും യു.ഡി.എഫിന് വര്‍ധിച്ച പ്രതീക്ഷ നല്‍കുന്നുണ്ട്.
ചുരുക്കത്തില്‍ നിര്‍ണായക രാഷ്ട്രീയ പ്രാധാന്യമുള്ള ആറു ഉപതെരഞ്ഞെടുപ്പുകളാണ് ഒരുമിച്ച് നടക്കാന്‍ പോകുന്നത്. എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇടയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ എന്നതില്‍ നിന്ന് മുന്നണി രാഷ്ട്രീയത്തിന്റെ ബലതന്ത്രത്തില്‍ തന്നെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പോടെ മാറ്റം വന്നിട്ടുണ്ട്. ബി.ജെ.പി പലയിടത്തും വിജയ സാധ്യതയുള്ള ഒരു കക്ഷിയായി മാറുകയും അവരുടെ വോട്ടിംഗ് ശതമാനത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രത്തില്‍ രണ്ടാം തവണയും അധികാരത്തിലെത്തിയ പാര്‍ട്ടിയെന്ന പ്രതിഛായ കൂടി ഈ തെരഞ്ഞെടുപ്പുകളില്‍ പ്രയോജനപ്പെടുത്താന്‍ ബി.ജെ.പിക്ക് കഴിയുമോ എന്നതാണ് പ്രധാനം.

Post a Comment
0 Comments