ദേശീയം (www.evisionnews.co): പീഡിപ്പിച്ച അധ്യാപകനെതിരെ പരാതിപ്പെട്ട് സ്‌കൂളിന് പേരുദോഷം വരുത്തിവച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടിക്ക് ടിസി നല്‍കി. ഹരിയാനയിലെ ഭിവാനിയിലാണ് സംഭവം. 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെയാണ് അധ്യാപകനായ രഞ്ജിത്ത് പീഡിപ്പിച്ചത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ഇതേ സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്.
സംഭവം പുറത്തായതിന് പിന്നാലെ കുറ്റാരോപിതനായ അദ്ധ്യാപകനെ സംരക്ഷിച്ച സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെയും നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരനെയും സ്‌കൂളില്‍ നിന്ന് പുറത്താക്കി. അച്ഛനെയും അമ്മയെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സഹായം അഭ്യര്‍ത്ഥിച്ച് പ്രാദേശിക രാഷ്ട്രീയക്കാരെയും അധികൃതരെയും ബന്ധപ്പെട്ടെങ്കിലും ആരും കുടുംബത്തെ സഹായിച്ചില്ലെന്നാണ് ആരോപണം. പിന്നാലെ പെണ്‍കുട്ടിയുടെ അമ്മ ജീവനൊടുക്കുകയായിരുന്നു. ഭിവാനിയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തിയാണ് വിഷംകഴിച്ചത്. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഇവരുടെ ജീവന്‍ രക്ഷിക്കാനായി. സംഭവം വിവാദമായതിന് പിന്നാലെ പീഡനക്കുറ്റം ആരോപിക്കപ്പെട്ട അധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തു.

Post a Comment
0 Comments