Type Here to Get Search Results !

Bottom Ad

കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ലിഫ്റ്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ രണ്ട് ലിഫ്റ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങി. 45ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന തരത്തിലാണ് ലിഫ്റ്റുകള്‍ നിര്‍മിക്കുന്നത്. 2018 ആഗസ്തിലാണ് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ലിഫ്റ്റുകള്‍ സ്ഥാപിക്കാന്‍ ടെണ്ടര്‍ വിളിച്ചത്. നിലവിലുള്ള മേല്‍ നടപ്പാതയിലേക്കാണ് ലിഫ്റ്റുകള്‍ തുറക്കുക. രണ്ട് ലിഫ്റ്റുകള്‍ക്കും 41.50 ലക്ഷം രൂപയായിരുന്നു ടെണ്ടര്‍ തുക.

കണ്ണൂര്‍- കാസര്‍കോട് ജില്ലകളിലെയും മംഗളൂരുവിലെയും റെയില്‍വെ സ്റ്റേഷനുകളില്‍ കൂടുതല്‍ എസ്‌കലേറ്ററുകളും ലിഫ്റ്റുകളും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയിലാണ് നടക്കുന്നത്. മംഗളൂരു ജംഗ്ഷനില്‍ രണ്ട് എസ്‌കലേറ്ററുകളും പയ്യന്നൂര്‍, തലശ്ശേരി സ്റ്റേഷനുകളില്‍ രണ്ടുവീതം ലിഫ്റ്റുകളുമാണ് വരുന്നത്.







Post a Comment

0 Comments

Top Post Ad

Below Post Ad