Type Here to Get Search Results !

Bottom Ad

പെരുന്നാള്‍ ദിവസം വീട്ടില്‍ പൊള്ളലേറ്റ നിലയില്‍കണ്ട പെണ്‍കുട്ടി മരിച്ചു


ബേക്കല്‍ (www.evisionnews.co): പെരുന്നാള്‍ ദിവസം പുലര്‍ച്ചെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി മരിച്ചു. ബേക്കല്‍ ഹദ്ദാദ് നഗറിലെ അബ്ദുര്‍ റഹ്മാന്‍- മറിയുമ്മ ദമ്പതികളുടെ മകള്‍ ആയിഷത്ത് രേഷ്മ കൗസിറ (18)യാണ് ഇന്ന് രാവിലെയോടെ ചികിത്സക്കിടെ മരിച്ചത്. പെരുന്നാള്‍ ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ഗുരുതര നിലയില്‍ മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. ബേക്കല്‍ എസ്.ഐ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മംഗളൂരു ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ച് ഖബറടക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad