Type Here to Get Search Results !

Bottom Ad

സ്‌കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചത് ഏറെ വൈകി: വ്യാപക പ്രതിഷേധം

കാസര്‍കോട് (www.evisionnews.co): കനത്ത മഴയെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു അവധി പ്രഖ്യാപിക്കാന്‍ വൈകിയത് പ്രതിഷേധത്തിനിടയാക്കി. ബുധനാഴ്ച രാവിലെ 7.48നാണ് കലക്ടര്‍ പി.ആര്‍.ഡി മുഖേനേ അവധി പ്രഖ്യാപിച്ചത്. അപ്പോഴേക്കും കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ ഒരുങ്ങിയിരുന്നു. പലരും ബസില്‍ സ്‌കൂളിലും കോളജിലും പോയിരുന്നു. ദൂരസ്ഥലങ്ങളില്‍ നിന്നും സ്‌കൂളിലേക്ക് പോകുന്നവരും ബസിലും മറ്റു വാഹനങ്ങളിലും കയറിയിരിക്കുമ്പോഴാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള കലക്ടരുടെ പ്രഖ്യാപനം വന്നത്. കണ്ണൂരിലും മറ്റു മഴ ശക്തമായ ജില്ലകളിലും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് ജില്ലയില്‍ മഴ ശക്തമായ ദിവസവും രാവിലെ ഏഴുമണിക്കാണ് അവധി നല്‍കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad