ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് റബ്‌കോയെ സഹായിക്കാനുള്ള സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശം അംഗീകരിച്ചത്. പണം ഇതിനകം തന്നെ കൈമാറിക്കഴിഞ്ഞതിനാല്‍ നടപടി അംഗീകരിക്കേണ്ട ജോലിയെ മന്ത്രിസഭക്ക് ഉണ്ടായുള്ളു. കേരള ബാങ്ക് രൂപീകരണത്തിന് മുന്നോടിയായി സംസ്ഥാന സഹകരണ ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തി കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് റബ്‌കോയുടെ വായ്പാ കുടിശികയുടെ ഭാരം സര്‍ക്കാര്‍ സ്വന്തം ചുമലിലേറ്റിയത്. പ്രതിപക്ഷ വിമര്‍ശനം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് മേധാവിത്വമുള്ള മാര്‍ക്കറ്റ് ഫെഡിന്റെ അടക്കം 56 കോടിയോളം രൂപയുടെ ബാധ്യതയും ഏറ്റെടുത്തു. റബ്‌കോ, മാര്‍ക്കറ്റ് ഫെഡ് എന്നിവ ഉള്‍പ്പെടുന്ന സഹകരണ സ്ഥാപനങ്ങളുടെ വായ്പാ കുടിശിക തീര്‍ക്കാന്‍ മൊത്തം 306 കോടി രൂപയാണ് സര്‍ക്കാര്‍ സംസ്ഥാന സഹകരണ ബാങ്കിന് നല്‍കിയത്.
ദുരിതാശ്വാസത്തിന് പണം ഇല്ലാതെ വലയുമ്പോള്‍ സി.പി.എം നിയന്ത്രണത്തിലുള്ള റബ്‌കോയ്ക്ക് 251 കോടി
19:59:00
0
Post a Comment
0 Comments