Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് പാറഖനനം നിരോധിച്ചു

(www.evisionnews.co) കനത്ത മഴയെത്തുടര്‍ന്ന് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് പാറഖനനം പൂര്‍ണ്ണമായും നിരോധിച്ചു. അനിശ്ചിതകാലത്തേക്കാണ് നിരോധനം. സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 750 ക്വാറികളുടെ പ്രവര്‍ത്തനവും ഇതോടെ നിലയ്ക്കും

02 ഹെക്ടര്‍ മുതല്‍ 64.04 ഹെക്ടര്‍ വരെയുള്ള ചെറുതും വലുതുമായ 5924 ക്വാറികളാണ് കേരളത്തിലുള്ളത്. പശ്ചിമഘട്ടത്തിന്റെ ഏതാണ്ട് 7157.6 ഹെക്ടര്‍ പ്രദേശം ക്വാറികള്‍ കയ്യടക്കിക്കഴിഞ്ഞു. മധ്യ കേരളത്തിലാണ് ക്വാറികള്‍ എണ്ണത്തില്‍ കൂടുതല്‍. 3610.4 ഹെക്ടറിലായി 2438 ക്വാറികളാണ് മധ്യകേരളത്തില്‍ മാത്രം ഉള്ളത്.

വടക്കന്‍ കേരളത്തില്‍ 1969 ക്വാറികളും തെക്കന്‍ കേരളത്തില്‍ 1517 ക്വാറികളും പ്രവര്‍ത്തിക്കുന്നു. പാലക്കാട് ജില്ലയാണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അവിടെ മാത്രം 867 ക്വാറികള്‍ ഉണ്ട്. രണ്ടാമത് എറണാകുളമാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad