മേല്‍പറമ്പ് (www.evisionnews.co): കഴിഞ്ഞ ദിവസം ജില്ലയിലെ ശക്തമായ മഴയെ തുടര്‍ന്ന് മേല്‍പറമ്പ് ചന്ദ്രഗിരി സ്‌കൂളിന് പിറകുവശത്തായി മണ്ണിടിച്ചില്‍ രൂക്ഷമായതിനെ തുടര്‍ന്ന് മാറ്റിപാര്‍പ്പിച്ച 15ഓളം കുടുംബങ്ങളെ സര്‍ക്കാറിന്റെ പുനരധിവാസ പന്ദതിയില്‍ ഉള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചന്ദ്രഗിരി ക്ലബ് പ്രസിഡന്റ് മുഹമ്മദ് കോളിയടുക്കം സ്ഥലം എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന് നിവേദനം നല്‍കി.
മണ്ണിടിച്ചലിനെ തുടര്‍ന്ന് 15-ഓളം വരുന്ന വീട്ടുകാര്‍ ഇന്നു മാറിതാമസിക്കുകയാണ്. ഒരുപാട് കഷ്ടപ്പെട്ടുണ്ടാക്കിയ വീട്ടിലേക്ക് ഇനി അവര്‍ക്ക് തിരിച്ചുവന്നു താമസിക്കാന്‍ പറ്റാത്ത അപകടാവസ്ഥയിലാണ് ഉള്ളത്.
ഈവിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് നിവേദനത്തില്‍ സൂചിപ്പിച്ചു. ക്ലബ് സെക്രട്ടറി ബദ്‌റു സി.ബി, ബി.കെ മുഹമ്മദ് ഷാ, അന്‍വര്‍ സിബി, അപ്‌സല്‍ സീസ്‌ളു, ഫസ്‌ലു എ.എച്ച്, ഡീഗോ നാസര്‍, മജീദ്, ശുഹൈബ്, താജുദ്ദീന്‍, അലി ദേളി, ആഷിഫ് പാറ, അബ്ദുല്ലക്കുഞ്ഞി, സമീര്‍ പാറ, നൗഷാദ് വള്ളിയോട്, നൗഷാദ്, ഇംഗ്ലീഷ് അഷ്‌റഫ് അസീസ് സിബി, അഷ്റഫ് ഉലൂജി, സലാം കോമു സംബന്ധിച്ചു.

Post a Comment
0 Comments