Type Here to Get Search Results !

Bottom Ad

പശുക്കടത്ത് ആരോപിച്ച് അക്രമം: രണ്ട് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ റിമാന്റില്‍


കാസര്‍കോട് (www.evisionnews.co): പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാന്‍ തടഞ്ഞ് ഡ്രൈവറെയും സഹായിയെയും മര്‍ദിച്ച കേസില്‍ രണ്ടു പ്രതികള്‍ റിമാന്റില്‍. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ അട്ക്കസ്ഥല ചവര്‍ക്കയിലെ ഗണേശന്‍ (23), സായയിലെ രാഗേഷ് (21) എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളുകയായിരുന്നു. രണ്ടുപ്രതികളും ചൊവ്വാഴ്ച വൈകിട്ടാണ് ബദിയടുക്ക പോലീസ് മുമ്പാകെ നേരിട്ട് ഹാജരായത്. കേസിലെ മറ്റു പ്രതികളെ അറസ്റ്റു ചെയ്യാന്‍ ബാക്കിയുണ്ട്.

ജൂണ്‍ 24ന് പുലര്‍ച്ചെയാണ് എന്‍മകജെ മഞ്ചനടുക്കത്ത് പശുക്കളുമായി വരികയായിരുന്ന പിക്കപ്പ് വാന്‍ ഒരുസംഘം തടഞ്ഞ് ഡ്രൈവര്‍ ഹംസ(40), സഹായി കര്‍ണാടക പുത്തൂര്‍ സ്വദേശി അല്‍ത്താഫ്(30) എന്നിവരെ മര്‍ദിക്കുകയും പശുക്കളെയും അരലക്ഷം രൂപയും പിക്കപ്പ് വാനും തട്ടിയെടുത്ത് കടന്നുകളയുകയും ചെയ്തത്. സംഭവത്തില്‍ ബദിയടുക്ക പോലീസ് ആറുപേര്‍ക്കെതിരെയാണ് കേസടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad