Type Here to Get Search Results !

Bottom Ad

ചാത്തമത്ത് വെള്ളക്കെട്ടില്‍ വീണ് വൃദ്ധന്‍ മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): പ്രളയക്കെടുതി ദുരിതംവിതച്ച നീലേശ്വരം ചാത്തമത്ത് വെള്ളക്കെട്ടില്‍ വീണ് വൃദ്ധന്‍ മരിച്ചു. ചാത്തമത്തെ കൊഴുമ്മല്‍ അമ്പൂട്ടി (80)ആണ് മരിച്ചത്. ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. ഇദ്ദേഹത്തിന്റെ വീട് കുന്നിന്‍ മുകളിലായത് കൊണ്ടുതന്നെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നില്ല. പറമ്പിലൂടെ നടക്കുമ്പോള്‍ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. വിവരമറിഞ്ഞ് കൗണ്‍സിലര്‍ കെ.വി സുധാകരന്റെ നേതൃത്വത്തില്‍ ക്യാമ്പിലുണ്ടായിരുന്നവര്‍ സ്ഥലത്തെത്തി. ഉടന്‍ തന്നെ ഇദ്ദേഹത്തെ നീലേശ്വരത്തെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad