Type Here to Get Search Results !

Bottom Ad

രാഹുല്‍ ഗാന്ധി കവളപ്പാറയിലെ ക്യാമ്പുകളില്‍ എത്തി, നാളെ വയനാട്ടിലേക്ക്


വയനാട് (www.evisionnews.co): കനത്ത മഴയിലും ഉരുള്‍പൊട്ടലിലും നാശം വിതച്ച മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ വയനാട് എം.പി രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. മമ്പാട്, എടവണ്ണ എന്നീ സ്ഥലങ്ങളിലെ ദുരിതാശ്വാസക്യാമ്പുകളിലും രാഹുല്‍ സന്ദര്‍ശനം നടത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി മലപ്പുറം കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തിലും രാഹുല്‍ പങ്കെടുക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കോണ്‍ഗ്രസ് നേതാക്കളായ എ.പി അനില്‍കുമാര്‍, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ രാഹുലിനെ അനുഗമിച്ചു. നാളെ കല്‍പറ്റയിലെത്തി ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കും. ശേഷം കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad