ചെറുവത്തൂര്‍ (www.evisionnews.co): കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതത്തിലായവര്‍ക്കായി ഒരുക്കിയ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സന്ദര്‍ശിച്ചു.
കാഞ്ഞങ്ങാട് മുത്തപ്പനാര്‍ക്കാവ്, പടന്നക്കാട് ജമാഅത്ത് മദ്രസ, കടിഞ്ഞിമൂല ജി.എല്‍.പി സ്‌കൂള്‍, കോട്ടപ്പുറം സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോട്ടപ്പാറ, നീലേശ്വരം പള്ളിക്കര ജമാഅത്ത് മദ്രസ, ചെറുവത്തൂര്‍ കൊവ്വല്‍ എ.യു.പി സ്‌കൂള്‍, കാടങ്കോട് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കോട്ടപ്പള്ളി മദ്രസ, വലിയപറമ്പ മാടക്കാല്‍ എല്‍.പി സ്‌കൂള്‍, വയലോടികമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു എം.പിയുടെ സന്ദര്‍ശനം.
കരിമ്പില്‍ കൃഷ്ണന്‍, പി.കെ ഫൈസല്‍, കെ.കെ രാജേന്ദ്രന്‍, മാമുനി വിജയന്‍, കെ.പി പ്രകാശന്‍, പി. കുഞ്ഞിക്കണ്ണന്‍, രാധാകൃഷ്ണന്‍ നായര്‍, നോയല്‍ ടോമിന്‍ ജോസഫ്, നാരായണന്‍, മുകുന്ദന്‍, വൈ.എം.സി ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Post a Comment
0 Comments