കേരളം (www.evisionnews.co): പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍.സി.പി നേതാവ് മാണി സി കാപ്പന്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി. ശനിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. സെപ്തംബര്‍ നാലിനാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. രാവിലെ എന്‍.സി.പി സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡന്റുമാരുടേയും യോഗം ചേര്‍ന്നപ്പോള്‍ സംസ്ഥാന സമിതിയംഗം സാബു എബ്രഹാം മാണി സി കാപ്പന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തെങ്കിലും ഒടുവില്‍ യോഗം മാണി സി. കാപ്പനെ സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയായിരുന്നു. ഉച്ചക്ക് ശേഷം ചേര്‍ന്ന എല്‍.ഡി.എഫ് സംസ്ഥാന സമിതി എന്‍.സി.പി തീരുമാനത്തിന് അംഗീകാരം നല്‍കി. തുടര്‍ന്നാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
പാലാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലായി കാണാനാകില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു. ഇടതുമുന്നണി ഇതുവരെ ജയിക്കാത്ത മണ്ഡലമാണിതെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. കെ.എം മാണിയെ പോലെ ശക്തനായ എതിരാളി ഇല്ല എന്നത് അനുകൂല ഘടകമാണെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. അടുത്ത മാസം നാലിന് പാലായില്‍ നടക്കുന്ന ഇടതുമുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Post a Comment
0 Comments