Type Here to Get Search Results !

Bottom Ad

മോദി സ്തുതി: നിലപാടിലുറച്ച് കെ.പി.സി.സിക്ക് തരൂരിന്റെ വിശദീകരണം

Image result for shashi tharoor

കേരളം (www.evisionnews.co): മോദി പരാമര്‍ശത്തിലെ നിലപാടിലുറച്ച് കെ.പി.സി.സിക്ക് ശശി തരൂരിന്റെ വിശദീകരണം. മോദിയെ സ്തുതിച്ചിട്ടില്ലെന്നും മോദിയുടെ സ്തുതി പാഠകനായി ചിത്രീകരിക്കുകയാണെന്നും ശശി തരൂര്‍ മറുപടിയില്‍ വ്യക്തമാക്കി. താന്‍ മോദിയെ വിമര്‍ശിച്ചതിന്റെ 10 ശതമാനം പോലും കേരളത്തിലെ നേതാക്കള്‍ വിമര്‍ശിച്ചിട്ടില്ല. തനിക്ക് കെ.പി.സി.സി അധ്യക്ഷന്‍ അയച്ച ഇ മെയില്‍ ചോര്‍ന്നതിലെ അതൃപ്തിയും തരൂര്‍ പരസ്യമാക്കി.

കേരളത്തിലെ നേതാക്കള്‍ ഒന്നടങ്കം എതിര്‍ക്കുമ്പോഴും പറഞ്ഞതില്‍ നിന്ന് പിന്നോട്ട് പോകാന്‍ തയാറല്ല ശശി തരൂര്‍. കെ.പി.സി.സിയുടെ നോട്ടീസിന് വിദേശത്ത് നിന്ന് തന്നെ നല്‍കിയ മറുപടിയിലും തെളിയുന്നത് ഇതു തന്നെ. താന്‍ മോദിയെ സ്തുതിച്ച് പരാമര്‍ശം നടത്തിയിട്ടില്ല. ജയറാം രമേശ് നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട് തിന്റെ നിലപാട് അറിയിക്കുക മാത്രമാണ് ചെയ്തത്. കോണ്‍ഗ്രസ് ഉള്‍പ്പെട്ട ജനാധിപത്യ കക്ഷികള്‍ പൂര്‍വാധിക ശക്തിയോടെ തിരിച്ചുവരണമെന്നാണ് തന്റെ ആഗ്രഹമെന്നും തരൂര്‍ കെ.പി.സി.സിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad