കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ശനിയാഴ്ചയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. 11ന് ഓറഞ്ച് അലേര്‍ട്ടും 12, 13 തിയതികളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസം അതിതീവ്ര (204 മി. മീറ്ററില്‍ കൂടുതല്‍) മഴയ്ക്കും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ (115 മി.മീ മുതല്‍ 204.5 മി.മീ വരെ) മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ജില്ലയില്‍ നാലു താലൂക്കുകളിലേയും ദുരന്തനിവാരണ ഏകോപന ചുമതല നാല് ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് നല്‍കി ജില്ലാ കലക്ടര്‍ഡോ. ഡി. സജിത് ബാബു ഉത്തരവിറക്കി. മഞ്ചേശ്വരം താലൂക്കില്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) പി ആര്‍ രാധിക ഫോണ്‍ 8547616041, കാസര്‍കോട് താലൂക്കില്‍ എ.ഡി.എം എന്‍. ദേവീദാസ് (9447726900), ഹൊസ്ദുര്‍ഗ് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) എ.കെ രമേന്ദ്രന്‍ 8547616042.
വെള്ളരിക്കുണ്ട് താലൂക്കില്‍ ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) കെ. രവികുമാര്‍ (85476 16043) എന്നിവരെ ചുമതലപ്പെടുത്തി. അടിയന്തിര സാഹചര്യങ്ങളില്‍ താലൂക്കുകളില്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
Post a Comment
0 Comments