Type Here to Get Search Results !

Bottom Ad

പരപ്പയില്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു

കാഞ്ഞങ്ങാട് (www.evisionnews.co): പരപ്പ തോടംചാലില്‍മരം കയറ്റി പോവുകയായിരുന്ന ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം പരപ്പ തോടംചാലില്‍ കാരാട്ട് റോഡില്‍ പാറക്കടവിലാണ് അപകടം. പരപ്പ പയ്യാളത്തെ ഏറാന്തന്‍ കുഞ്ഞിരാമന്‍ (48) ആണ് മരിച്ചത്. ഭാര്യ: ലക്ഷ്മി. മക്കള്‍: രാജേഷ്, രാധിക, രജിത. അപകടത്തില്‍ പരിക്കേറ്റ കുഞ്ഞമ്പു പയ്യാളം(49), ഗിരീഷ്(90), രാഘവന്‍(31) എന്നിവരെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രാഘവനെ തുടര്‍ ചികിതത്സക്കായി പരിയാരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad