കേരളം (www.evisionnews.co): ഇടുക്കി, വയനാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ഉള്‍പ്പെടെ ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരും. നാലു ദിവസം കൂടി ശക്തമായ മഴ പെയ്യും. മഴ ശക്തമായ സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ ഞായറാഴ്ച വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ചുമതല ഏല്‍പ്പിച്ചിരിക്കുകയാണ്.
ചെറിയ ഡാമുകള്‍ തുറക്കുമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. ആറായിരത്തോളം കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു.

Post a Comment
0 Comments