തൃക്കരിപ്പൂര്‍ (www.evisionnews.co): കേരള മാപ്പിള കലാഅക്കാദമി ദുബൈ കാസര്‍കോട് ജില്ലാ ചാപ്റ്ററിന്റെ കീഴില്‍ കഴിഞ്ഞ മാസം നടത്തിയ മാപ്പിളപ്പാട്ട് മത്സരത്തിലെ ഫൈനല്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ഒന്നാം സ്ഥാനം നേടിയ യാസര്‍ എടരിക്കോടിന് 10010 രൂപയും മെമന്റോയും രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സിബിന്‍ ഷിഹാദ് കണ്ണൂരിനുള്ള 5005രൂപയും മെമന്റോയും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മുഹമ്മദ് റഷീദ് സഖാഫി പാലക്കാടിനുള്ള 3003 രൂപയും മെമന്റോയും വിതരണം ചെയ്തു.
ഫൈനലിലെത്തിയ മത്സരാര്‍ത്ഥികള്‍ക്കുള്ള മെമൊന്റോയും ഉടുമ്പുന്തല ഇബ്‌നു സീന സ്‌പെഷ്യല്‍ സ്‌കൂളിലേക്കുള്ള സ്റ്റേഹ സ്പര്‍ശമായ വാഷിംഗ് മിഷീനും ചടങ്ങില്‍ വിതരണം ചെയ്തു. അംഗവൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഇബ്‌നു സീന സ്‌കൂളില്‍ കൊച്ചുമക്കളുടെ സന്തോഷത്തില്‍ പങ്കുചേരുകയും അവരുടെ കൂടെ ഒരു നേരത്തെ ഭക്ഷണം കഴിക്കുകയും ചെയ്താണ് സംഗമം സമാപിച്ചത്.
കേരള മാപ്പിള കലാഅക്കാദമി സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അക്കാദമി ദുബൈ ജില്ലാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഷരീഫ് കാരയില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദലി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, സീനിയര്‍ വൈസ് പ്രസിഡന്റ് എം.എ നജീബ്, ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്ള പടന്ന, ശുക്കൂര്‍ ഉടുമ്പുന്തല, രക്ഷാധികാരി ഹുസൈനാര്‍ എടച്ചാക്കെ, ഇശല്‍ കൂട്ടം ജില്ലാ സെക്രട്ടറി അബ്ദു റഹിമാന്‍, റിയാദ് ചാപ്റ്റര്‍ നേതാവ് ഇസ്മായില്‍ കാരോളം, സലാം, ജുനൈദ് മെട്ടമ്മല്‍, ഇബ്‌നു സിന എച്ച്എം ദീപ ടീച്ചര്‍ സംസാരിച്ചു. ഗ്രാന്റ് ഫിനാലെ മത്സാര്‍ത്ഥികളുടെ ഇശല്‍ വിരുന്നും അരങ്ങേറി.

Post a Comment
0 Comments