കാഞ്ഞങ്ങാട് (www.evisionnews.co): യുഎഇ കാഞ്ഞങ്ങാട് മേഖല കെ.എം.സി.സിയും എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെയും സഹകരണത്തോടെ വിദ്യാഭ്യാസ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കി അതുവഴി ഉന്നതതലങ്ങളില്‍ വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിയെടുക്കാന്‍ രൂപംകൊണ്ട കാഞ്ഞങ്ങാട് ലൈവിന്റെ ആദ്യ പദ്ധതിയാണ് ഫോക്കസ്-40. കാഞ്ഞങ്ങാട് മണ്ഡലം പരതിലെ നൂറില്‍പരം വിദ്യാര്‍ത്ഥികള്‍ പങ്കടുത്ത എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂല്‍ നിന്നുമാണ് നാല്പത് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. അഞ്ചു വര്‍ഷത്തെ വിവിധ പരിശീലനങ്ങളും മറ്റുമാണ് ഈ പദ്ധതിയില്‍ ഉള്‍പെടുത്തിട്ടുള്ളത് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. സബ് കലക്ടര്‍ അരുണ്‍ കെ വിജയന്‍ മുഖ്യാതിഥിയായിരിക്കും. മിടുക്കരായ വിദ്യാര്‍ത്ഥികളെ മെട്രോ മുഹമ്മദ് ഹാജി, കുറ്റിക്കോല്‍ അബൂബക്കര്‍ ആദരിക്കും. ട്രെയിനര്‍മാരായ നിസാര്‍ പട്ടുവം, അബുസാലി മോട്ടിവേഷന്‍ ക്ലാസെടുക്കും.

Post a Comment
0 Comments