ചട്ടഞ്ചാല്‍ (www.evisionnews.co): മിനി ലോറിയില്‍വളംകയറ്റി വരുന്നതിനിടയില്‍ കുഴഞ്ഞുവീണ് തൊഴിലാളി മരിച്ചു. സി.പി.എം മാച്ചിപ്പുറം ബ്രാഞ്ചംഗംഎ. പവിത്രനാ (43)ണ് മരിച്ചത്. ശനിയാഴ്ച രാവിലെ നെല്ലിക്കട്ടയില്‍ നിന്ന് മിനിലോറിയില്‍വളംകയറ്റി വരുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പള്ളത്തിങ്കാല്‍ ഇ.എം.എസ് സാംസ്‌കാരിക വേദി സെക്രട്ടറി, മഹാലക്ഷ്മി പുരം മഹിഷ മര്‍ദിനി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
മീനാക്ഷിയമ്മയുടെയുംപരേതനായ ഇ. നാരായണന്‍ നായരുടെയും മകനാണ്. സഹോദരി: മാലിനി (ചെമ്മട്ടംവയല്‍).സി.പി.എം ഉദുമ ഏരിയാ കമ്മിറ്റി ഓഫീസായ ചട്ടഞ്ചാല്‍ പി. കൃഷ്ണപിള്ള സ്മാരക മന്ദിരത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടുപറമ്പില്‍ സംസ്‌കരിച്ചു.

Post a Comment
0 Comments