കാസര്‍കോട് (www.evisionnews.co): ഇതര സംസ്ഥാന ദമ്പതികള്‍ കുഴിച്ചുമൂടിയ ഇരുപത്തിയഞ്ച് ദിവസം പ്രായമായ നവജാത ശിശുവിന്റെ മൃതദേഹം പൊലിസ് പുറത്തെടുത്തു. നവജാത ശിശുവിനെ കുഴിച്ചുമൂടിയ സ്ഥലമായ കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിന് സമീപം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ രത്നാകരന്റെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് പൊലിസ് കുഴിച്ചെടുത്തത്.
രാജസ്ഥാന്‍ സ്വദേശികളായ ബാന എന്ന വിജയ്- കാജല്‍ ദമ്പതികള്‍ മുന്നാഴ്ച മുമ്പ് കുഴിച്ചുമൂടിയ നവജാത ശിശുവിന്റെ മൃതദേഹമാണ് പൊലിസ് കുഴിച്ചെടുത്തത്. കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോസ്റ്റു മോര്‍ട്ടം നടത്തും. പരിയാരം മെഡിക്കല്‍ കോളജിലെ പൊലിസ് സര്‍ജന്‍ ഡോ. എസ് ഗോപാലകൃഷ്ണനും കുഞ്ഞിനെ പുറത്തെടുത്ത സ്ഥലം സന്ദര്‍ശിച്ചിരുന്നു. കുഞ്ഞിന്റെ പിതാവ് ബാനയാണ് കുഞ്ഞിന്റെ മൃതദേഹമുള്ള കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റിന് സമീപത്തെ റെയില്‍വേ സ്റ്റേഷന്‍ റോഡിനോട് ചേര്‍ന്ന കാടുകയറിയ സ്ഥലം പൊലിസിന് കാണിച്ചുകൊടുത്തത്. സ്ഥലത്ത് കല്ലുകള്‍ വെച്ചതിനാല്‍ പൊലിസ് പെട്ടെന്ന് മൃതദേഹം കുഴിച്ചെടുത്തു. പൂര്‍ണമായും അഴകിയ നിലയിലുള്ള മൃതദേഹം പൊലിസ് പ്ലാസ്റ്റിക്കിലാക്കിയാണ് പുറത്തുകൊണ്ടുവന്നത്.

Post a Comment
0 Comments