Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഗവ. കോളജ് തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ വ്യാജ രേഖയുണ്ടാക്കി മത്സരിക്കാന്‍ ശ്രമം


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ഗവ. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ വ്യാജ രേഖയുണ്ടാക്കി മത്സരിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശം അവസാനിച്ച് സൂക്ഷ്മ പരിശോധന നടക്കുന്ന സമയത്താണ് മൂന്നാം സെമസ്റ്റര്‍ വിജയിക്കാത്ത അഭിജിത്ത് വ്യാജരേഖ സമര്‍പ്പിച്ചത്. സൂക്ഷ്മ പരിശോധന സമയത്ത് വ്യാജമായി നിര്‍മിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചെങ്കിലും റിട്ടേണിംഗ് ഓഫീസര്‍ കണ്ടെത്തുകയായിരുന്നു. എസ്എഫ്‌ഐ നേതൃത്വമാണ് ഈ വ്യാജ രേഖകള്‍ക്ക് പിന്നിലെന്നാണ് എംഎസ്എഫ് ആരോപിക്കുന്നത്. യൂണിവേഴ്‌സിറ്റി ഉപയോഗിച്ച് ഇതിന് മുമ്പ് ഒരുപാട് രേഖകള്‍ നിര്‍മിച്ചാണ് എസ്എഫ്‌ഐ മത്സരിച്ചതെന്ന് എം.എസ്.എഫ് ആരോപിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad