Type Here to Get Search Results !

Bottom Ad

ഭക്ഷ്യവിഷബാധയേറ്റ് നാലുപേര്‍ ആശുപത്രിയില്‍: പയ്യന്നൂരില്‍ ഷവര്‍മ്മക്ക് നിരോധനം


തൃക്കരിപ്പൂര്‍ (www.evisionnews.co): ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. തൃക്കരിപ്പൂര്‍ സ്വദേശികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പയ്യന്നൂരില്‍ നിന്ന് വാങ്ങിയ ഷവര്‍മ്മയാണ് മാടക്കാലിലെ പാലക്കീല്‍ സുകുമാരനും കുടുംബത്തിനെയും ഗുരുതരാവസ്ഥയിലെത്തിച്ചത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ കടയില്‍ നിന്ന് വാങ്ങിയ ഷവര്‍മ്മയും കുബ്ബൂസും കഴിച്ചതോടെ കടുത്ത ഛര്‍ദ്ദിയും തലചുറ്റലും അനുഭവപ്പെട്ട വീട്ടുകാര്‍ ചികിത്സ തേടുകയായിരുന്നു.

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അസ്വസ്ഥതയ്ക്ക് കാരണം ഭക്ഷ്യവിഷബാധയേറ്റതാണെന്ന് വ്യക്തമായതോടെയാണ് സുകുമാരന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡ്രീം ഡെസര്‍ട്ട് എന്ന ഭക്ഷണശാല പൂട്ടിച്ച ആരോഗ്യവിഭാഗം പതിനായിരം രൂപ പിഴ ഈടാക്കാനും നോട്ടീസ് നല്‍കുകയും ചെയ്തു. താത്കാലികമായി നഗരസഭാ പരിധിയില്‍ ഷവര്‍മ വില്‍ക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. ഷവര്‍മ വില്‍ക്കുന്ന മിക്കയിടങ്ങളിലും പഴയ മാംസമാണ് ഉപയോഗിച്ചിരുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു നിര്‍മാണവും വിത്പനയും എന്ന് കണ്ടെത്തിയതോടെയാണ് നടപടി.

Post a Comment

0 Comments

Top Post Ad

Below Post Ad