
(www.evisionnews.co) പി.കെ ശശി എം.എല്‍.എയെ സി.പി.എം. പാലക്കാട് ജില്ലാകമ്മിറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ജില്ലാകമ്മിറ്റി ശിപാര്‍ശ. സസ്‌പെന്‍ഷന്‍ കാലാവധിക്കു ശേഷം പാര്‍ട്ടിയുടെ ഏതുഘടകത്തിലാണ് ശശി പ്രവര്‍ത്തിക്കേണ്ടത് എന്നത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം തീരുമാനമെടുക്കാനിരിക്കെയാണ് ഈ ശിപാര്‍ശ. സസ്‌പെന്‍ഷന്‍ കാലയളവില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വെച്ചതായി ജില്ലാകമ്മിറ്റി വിലയിരുത്തി.
സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ നടന്ന സി.പി.എം. ജില്ലാ കമ്മിറ്റി യോഗം ഈ ശിപാര്‍ശ അംഗീകരിച്ചു. 44 അംഗ ജില്ലാ കമ്മിറ്റിയില്‍ ഒറ്റപ്പെട്ട ചില എതിര്‍സ്വരങ്ങള്‍ ഉയര്‍ന്നെങ്കിലും അവയ്ക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നാണ് സൂചന. ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റിയംഗമായ വനിത ശശിക്കെതിരെ പീഡനാരോപണം ഉന്നയിച്ച് കേന്ദ്രകമ്മിറ്റിക്ക് നല്‍കിയ പരാതിയിലായിരുന്നു സംഭവങ്ങളുടെ തുടക്കം. 2018 ഓഗസ്റ്റിലാണിത്.
Post a Comment
0 Comments