കാസര്‍കോട് (www.evisionnews.co): സ്‌കൂട്ടറിന്റെ ലോണടയ്ക്കാന്‍ പണമില്ലാതായതോടെ മോഷണം പതിവാക്കിയ യുവാക്കള്‍ പിടിയില്‍. മാങ്ങാട് സ്വദേശിയായ 18 കാരനും സുഹൃത്തായ 17കാരനുമാണ് മേല്‍പറമ്പ് പോലീസിന്റെ പിടിയിലായത്. സ്‌കൂട്ടറിന്റെ ലോണടയ്ക്കാനും നിത്യചെലവിനും പണമില്ലാതായതോടെ റോഡരികിലെ തോട്ടങ്ങളില്‍ നിന്നും നേന്ത്രവാഴക്കുലകള്‍ മോഷ്ടിച്ചുകടത്തുകയാണ് ഇവരുടെ രീതി. ബാര, മണ്ടലിപ്പാറ, എരോല്‍, മാങ്ങാട്, കൂളിക്കുന്ന് ഭാഗത്തെ പല തോട്ടങ്ങളില്‍ നിന്നും പതിവായി വാഴക്കുലകള്‍ മോഷണം പോയതോടെയാണ് ഉടമകള്‍ പരാതിയുമായി സ്റ്റേഷനിലെത്തിയത്. ഇതേ തുടര്‍ന്ന് പരിസരങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും കുടുങ്ങുകയായിരുന്നു. പിടിയിലായ 17കാരനെ കാസര്‍കോട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയശേഷം പരവനടുക്കം ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. 18കാരനെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി 14ദിവസത്തേക്ക് റിമാന്റ് ചെയ്തു.
സ്‌കൂട്ടറിന്റെ ലോണടയ്ക്കാനും മറ്റു പണമില്ല: മോഷണം പതിവാക്കിയ രണ്ടു പേര്‍ പോലീസ് പിടിയില്‍
12:05:00
0
കാസര്‍കോട് (www.evisionnews.co): സ്‌കൂട്ടറിന്റെ ലോണടയ്ക്കാന്‍ പണമില്ലാതായതോടെ മോഷണം പതിവാക്കിയ യുവാക്കള്‍ പിടിയില്‍. മാങ്ങാട് സ്വദേശിയായ 18 കാരനും സുഹൃത്തായ 17കാരനുമാണ് മേല്‍പറമ്പ് പോലീസിന്റെ പിടിയിലായത്. സ്‌കൂട്ടറിന്റെ ലോണടയ്ക്കാനും നിത്യചെലവിനും പണമില്ലാതായതോടെ റോഡരികിലെ തോട്ടങ്ങളില്‍ നിന്നും നേന്ത്രവാഴക്കുലകള്‍ മോഷ്ടിച്ചുകടത്തുകയാണ് ഇവരുടെ രീതി. ബാര, മണ്ടലിപ്പാറ, എരോല്‍, മാങ്ങാട്, കൂളിക്കുന്ന് ഭാഗത്തെ പല തോട്ടങ്ങളില്‍ നിന്നും പതിവായി വാഴക്കുലകള്‍ മോഷണം പോയതോടെയാണ് ഉടമകള്‍ പരാതിയുമായി സ്റ്റേഷനിലെത്തിയത്. ഇതേ തുടര്‍ന്ന് പരിസരങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും കുടുങ്ങുകയായിരുന്നു. പിടിയിലായ 17കാരനെ കാസര്‍കോട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയശേഷം പരവനടുക്കം ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. 18കാരനെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി 14ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Post a Comment
0 Comments