Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില: അയ്യങ്കാളി ദിനത്തില്‍ ശ്രീഗോകുലം പബ്ലിക് സ്‌കൂളില്‍ സ്പെഷ്യല്‍ ക്ലാസ്



കോഴിക്കോട് (www.evisionnews.co): സംസ്ഥാനത്ത് അയ്യങ്കാളി ദിനത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് പൊതുഅവധി നല്‍കിയിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കാതെ കോഴിക്കോട് ശ്രീഗോകുലം പബ്ലിക് സ്‌കൂള്‍. ദ ക്യുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വിവിധ ക്ലാസുകാര്‍ക്ക് സ്‌പെഷ്യല്‍ ക്ലാസുകളും ഉച്ചയ്ക്ക് ശേഷം സ്റ്റുഡന്റ് കൗണ്‍സിലിന്റെ ചുമതലയേറ്റെടുക്കല്‍ ചടങ്ങുമാണ് നടത്തിയത്.

എന്നാല്‍ പാഠഭാഗങ്ങള്‍ തീരാത്തതിനാല്‍ ചില ക്ലാസുകള്‍ക്ക് സ്‌പെഷ്യല്‍ ക്ലാസുകള്‍ വെയ്ക്കുകയായിരുന്നുവെന്നാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം. കൂടാതെ സ്‌കൂള്‍ ലീഡറിന്റെയും ക്ലാസ് ലീഡര്‍മാരുടെയും ചുമതലയേല്‍ക്കല്‍ ചടങ്ങ് ബുധനാഴ്ച വെച്ചത് മുഖ്യാതിഥിയുടെ സൗകര്യം കണക്കിലെടുത്താണെന്നുമാണ് വിശദീകരണം. ശ്രീ ഗോകുലം ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാന്‍ വി.സി പ്രവീണ്‍ ആണ് ചടങ്ങിലെ മുഖ്യാതിഥി. അയ്യങ്കാളി ദിനത്തിലെ പൊതുഅവധി അട്ടിമറിക്കുന്നതിനെതിരെ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പോലും ഇറക്കിയിട്ടുണ്ടെന്നിരിക്കെയാണ് പ്രമുഖ സ്വകാര്യ സ്‌കൂളായ ശ്രീഗോകുലം നിഷേധാത്മക നിലപാട് എടുത്തിരിക്കുന്നത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad