കാഞ്ഞങ്ങാട് (www.evisionnews.co): ഭിക്ഷാടനത്തിനായി പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയ കേസിലെ പ്രതിയെ അഞ്ചുവര്‍ഷം തടവിനും അയ്യായിരം രൂപ പിഴയടക്കാനും കാസര്‍കോട് അഡീഷണല്‍ ജില്ലാ സെക്ഷന്‍ കോടതി ശിക്ഷിച്ചു. കൊടക്കാട് ആനക്കാടിയില്‍ താമസക്കാരനും തമിഴ്നാട് ചിദംബരം താലൂക്ക് സെയ്താര്‍ വളപ്പില്‍ കടലൂര്‍ സ്വദേശിയുമായ അരുള്‍ദാസ് (48) നെയാണ് കോടതി ശിക്ഷിച്ചത്.
2015 സെപ്തംബര്‍ 20ന് ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ കാണതായ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്നത്തെ നീലേശ്വരം സി.ഐയായിരുന്ന കെ.ഇ പ്രേമചന്ദ്രന്‍ അ ന്വേഷണം ഏറ്റടുക്കുകയും കുട്ടിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കുകയുമായിരുന്നു.
Post a Comment
0 Comments