Type Here to Get Search Results !

Bottom Ad

ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ജഡ്ജിക്ക് പി.എം.എല്‍.എ ചെയര്‍മാനായി നിയമനം



ദേശീയം (www.evisionnews.co): ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനില്‍ ഗൗറിനെ കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനുള്ള നിയമത്തിന്റെ അപ്പലേറ്റ് ട്രിബ്യൂണല്‍ ചെയര്‍മാനായി നിയമിച്ചു. ചിദംബരത്തിന് ജാമ്യം നിഷേധിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് നിയമനം. ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി 48 മണിക്കൂര്‍ കഴിഞ്ഞ് ജസ്റ്റിസ് ഗൗര്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിക്കുകയും ചെയ്തു.

ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് സുനില്‍ ഗൗര്‍ വിധി പ്രസ്താവനയില്‍ പറഞ്ഞിരുന്നു. കേസിലെ മുഖ്യ സൂത്രധാരന്‍ ചിദംബരമാണെന്നും കള്ളപ്പണം വെളുപ്പിക്കലിന്റെ മികച്ച ഉദാഹരണമാണെന്ന ഐഎന്‍എക്സ് മീഡിയ കേസെന്നും ഗൗര്‍ വ്യക്തമാക്കിയിരുന്നു. അഗസ്ത വെസ്റ്റ്‌ലാന്റ് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ മരുമകന്‍ രതുല്‍ പരുക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതും സുനില്‍ ഗൗര്‍ തന്നെയാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad