കാസര്‍കോട് (www.evisionnews.co): ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൃഷി അസിസ്റ്റന്റ് മരിച്ചു. ബദിയടുക്ക കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് മുളിയാര്‍ കോട്ടൂര്‍ പാത്തനടുക്കയിലെ രാധാകൃഷ്ണനാ (30)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.15മണിയോടെ ബാറടുക്കയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രാധാകൃഷ്ണനെ മംഗളൂരു ഇന്ത്യാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
കൃഷി ഭവനിലെ മറ്റൊരു ജീവനക്കാരനായ സുഹൃത്ത് കാടകത്തെ ഉണ്ണികൃഷ്ണനും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഉണ്ണികൃഷ്ണന്‍ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച രാധാകൃഷ്ണന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.

Post a Comment
0 Comments