Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനം ലോഗോ പ്രകാശനം ചെയ്തു


കാസര്‍കോട് (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനവും കൗണ്‍സിലും വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്കുള്ള അനുമോദനവും ആഗസ്റ്റ് 30ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പരിപാടിയുടെ ലോഗോ പ്രകാശനം യഹ്‌യ തളങ്കര മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് ഹക്കീം അജ്മല്‍ തളങ്കരക്ക് കൈമാറി പ്രകാശനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, മണ്ഡലം പ്രസിഡന്റ് സഹീര്‍ അസിഫ്, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, ട്രഷറര്‍ നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, ഫിറോസ് അട്ക്കത്ത് വയല്‍, റഹീം തുരുത്തി, മൊയ്തീന്‍ കുഞ്ഞി കെ.കെ പുറം, റഷീദ് ഗസാലി, മുജീബ് തായലങ്ങാടി, ഹനീഫ് ദീനാര്‍ സംബന്ധിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad